വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍

0
69

വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍. ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം. സമരക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ട ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു രാവിലെമുതല്‍ ജനങ്ങള്‍ സമരം ആരംഭിച്ചത്.