ശ്രീറാം വെങ്കിട്ടരാരാമനെ മൂന്നാറിൽ നിന്നും ഒഴിപ്പിക്കാൻ നീക്കം സജീവം

0
150

മനോജ്‌

ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ മൂന്നാറിലെ 22 സെന്റ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. ഈ നിർദ്ദേശത്തിനൊപ്പം ഇടുക്കി സബ് കളക്ടർ ശ്രീരാംവെങ്കിട്ടരാമനേയും മാറ്റാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. ശ്രീരാം വെങ്കിട്ടരാമന്  എതിരായി ഭരണകക്ഷി – പ്രതിപക്ഷ ഭേദമെന്യേ ഇക്കാര്യത്തില്‍ സമവായം രൂപപെട്ടതോടെ ഇനി എന്ന് സ്ഥലം മാറ്റം ഉത്തരവ് വരുമെന്നത് മാത്രമാണ് അറിയാനുള്ളത്.
അണിയറയിൽ ഈ നീക്കം സജീവമാണ്. ഭൂമാഫിയക്കെതിരെ നടപടിയെടുത്ത കൊച്ചി ആർ.ഡി.ഒ യ്ക്ക് പിറകെയാണ് ഇടുക്കി സബ് കളക്ടർ ശ്രീരാംവെങ്കിട്ടരാമനേയും മാറ്റാനുള്ള തീരുമാനം ഒരുങ്ങുന്നത്. ശ്രീരാമിനെ മാറ്റണമെന്ന് സി.പി.എം നേതാവ് എസ്.രാജേന്ദ്രൻ എം.എൽ. എ ,കോൺഗ്രസ് നേതാവ് നേതാവ് എ.കെ.മണി , സി.പി.ഐ നേതാവ് സി.എ കുര്യൻ എന്നിവർ മുഖ്യമന്ത്രിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന.
മൂന്നാറിൽ പി.ഡബ്‌ളിയു.ഡിക്ക് കുത്തക പാട്ടം ലഭിച്ച സ്ഥലം കൈയേറിയ ജോർജ്ജ് നൽകിയ പരാതി തളളിക്കളഞ്ഞതാണ് ശ്രീരാം വെങ്കിട്ടരാമന് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുന്നത്, ജോർജ്ജിനെ ഒഴിപ്പിക്കാനുള്ള സബ് കള്കടറുടെ നടപടി മരവിപ്പിക്കാനും ഇക്കാര്യം ചർച്ച ചെയ്യുന്നതിന് യോഗം വിളിച്ചുകൂട്ടാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.വ്യാജരേഖകൾ ഹാജരാക്കി കോടതിയിൽ നിന്ന് ഈ ഭൂമിയിൽ പതിവ് നേടിയെടുക്കാൻ ജോർജ്ജ് ശ്രമിച്ചിരുന്നു. ഇത് നടന്നിരുന്നില്ല. തുടർന്നാണ് റവന്യൂ വകുപ്പിൽഅപേക്ഷ നൽകിയത്. തഹസിൽദാർ ഇത് തള്ളുകയായിരുന്നു. തുടർന്നാണ് ശ്രീരാംവെങ്കിട്ടരാമന്റെ പക്കൽ ഈ വിഷയം എത്തിയത്.
എന്നാൽ ഒഴിപ്പിക്കൽ നോട്ടീസ് ആണ് ശ്രീരാം വെങ്കിട്ടരാമൻ പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് എതിരാണെങ്കിലും റവന്യൂമന്ത്രി പക്ഷെ വിഷയത്തിൽ ശ്രീരാം വെങ്കിട്ടരാമന് ഒപ്പമാണ്. മൂന്നാർ ഒഴിപ്പിക്കൽ പ്രശ്‌നത്തിൽ സിപിഐ നിലപാടിന് അനുസൃതമായ നിലപാടാണ് സബ് കലക്ടർ എന്ന നിലയിൽ ശ്രീരാം വെങ്കിട്ടരാമൻ കൈക്കൊള്ളുന്നത്.പക്ഷെ സിപിഐ നിലപാടും നേതാക്കളും എതിർ നിലപാടിലാണ്. അതാണ് ശ്രീരാം വെങ്കിട്ടരാമന്റെ കാര്യത്തിൽ തിടുക്കപ്പെട്ട് പെട്ടെന്ന് തന്നെ തീരുമാനങ്ങൾ പുറപ്പെടുവിക്കപ്പെടുന്നത്.