സര്‍പ്രൈസിനായി കണ്ണടച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് മുറുക്കി കൊന്നു

0
111

സര്‍പ്രൈസിനായി കണ്ണടച്ച ഭാര്യയെ കഴുത്തില്‍ വയര്‍മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്. 25കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ(22)
കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്.

മനോജ് കുമാറും കോമളും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സ്ഥിരം മദ്യപാനിയായ മനോജ് കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്നു സംശയിച്ചിരുന്ന്  വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. വിളിച്ച് പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാം വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരണമെന്ന് വെള്ളിയാഴ്ച കോമളിനെ വിളിച്ച് മനോജ് പറഞ്ഞത്. പാര്‍ക്കിലെത്തിയപ്പോഴാണ് സര്‍പ്രൈസിനായി കണ്ണടയ്ക്കാന്‍ പറഞ്ഞശേഷം വയര്‍ ഉപയോഗിച്ച് ഇയാള്‍ കൊല നടത്തിയത്. കൊലക്കു ശേഷം കോമളിന്റെ മൃതദേഹം ബഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു. മദ്യപിക്കുമ്പോള്‍ സുഹൃത്തുക്കളോട് ഇക്കാര്യങ്ങള്‍ പറഞ്ഞത് ഒരു പോലീസുകാരന്‍ കേള്‍ക്കാനിടയായതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.