സൈന്യം പ്രതികരിക്കുന്നത് സാഹചര്യം അനുസരിച്ച്: കരസേന മേധാവി

0
80

കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ യുവാവിനെ മനുഷ്യകവചമാക്കിയ നടപടി സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സൈന്യം പ്രതികരിക്കുന്നതെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. തെറ്റായ വിവരങ്ങളും വഴിതെറ്റിക്കുന്ന സന്ദേശങ്ങളും പരക്കുന്നതാണ് ജമ്മു കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സുരക്ഷാസേനയ്ക്ക് എതിരെ പോരാടാന്‍ പ്രചോദിപ്പിക്കുന്നത്. ദക്ഷിണ കശ്മീരിലെ ചിലഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. അവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആശങ്കയുടെ ആവശ്യമില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി. കശ്മീരില്‍ സുരക്ഷാസേനയ്‌ക്കെതിരെ കല്ലേറ് നടത്താന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ എത്തുന്ന കാര്യം ജനറല്‍ ബിപിന്‍ റാവത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍, താഴ്വരയില്‍ സൈന്യം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.