സൗജന്യ ഓഫറുകള്‍ ഇല്ലെങ്കിലും 90% ആളുകളും ജിയോയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

0
167

സൗജന്യ ഓഫറുകല്‍ നല്‍കി ലക്ഷക്കണക്കിനു ഉപയോക്താക്കളെ ആകര്‍ഷിച്ച ജിയോ ഓഫര്‍ പിന്‍വലിക്കുമ്പോള്‍ തകര്‍ന്നടിയും എന്നായിരുന്നു ഏവരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ സൗജന്യ സേവനങ്ങള്‍ക്കു ശേഷം വന്ന പ്രൈം മെമ്പര്‍ഷിപ്പ് 90 ശതമാനം ജിയോ ഉപയോക്താക്കളും തിരഞ്ഞെടുത്തുവെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്.

ജൂണ്‍ മധ്യത്തോട് കൂടി ജിയോ ഉപഭോക്താകള്‍ക്കിടയില്‍ ഓണ്‍ലൈനിലൂടെ സര്‍വേ നടത്തിയത്. നിലവിലുള്ള ഉപയോക്താക്കളില്‍ 76 ശതമാനവും സേവനം തുടരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം ഉപയോക്താക്കളും ഒരു ജിയോ സിം മാത്രമേ ഉപയോഗിക്കുന്നുള്ളു. പ്രതിദിനം ഒരു ജി.ബി. ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കുന്ന 303 രൂപയുടെ ജിയോ പ്ലാനാണ് ഭൂരിപക്ഷവും തെരഞ്ഞെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ച് ശതമാനം മാത്രമാണ് റിലയന്‍സിന്റെ ഫോണായ ലൈഫ് ഉപയോഗിക്കുന്നത്. ഈ മാസത്തോടു കൂടി ജിയോയുടെ ധന്‍ ധനാ ധന്നിന്റെ കാലാവധി അവസാനിക്കും. ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഏതു തരത്തിലുള്ള ഓഫറുകളായിരിക്കും ജിയോ ഇനി കൊണ്ടു വരുക എന്നതിനെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.