ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്നും കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്നും ജേക്കബ് തോമസ്. ഐ.എം.ജി. ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് തലപ്പത്തുനിന്നുള്ള മാറ്റത്തിന്റെ കാര്യവും കാരണവും പിന്നീടു പറയും. സര്‍ക്കാരാണോ താനാണോ ആദ്യം പറയുകയെന്നു നോക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും രണ്ടരമാസത്തെ അവധിക്കുശേഷമാണ് ഇന്ന് ഐ.എം.ജി. ഡയറക്ടറായി ജേക്കബ് തോമസ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
പത്തു ദിവസങ്ങള്‍ക്കുശേഷം പോലീസ് മേധാവി ഡിജിപി ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ അടുത്ത സീനിയറായ താങ്കള്‍ ഡി.ജി.പി. സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് നാളത്തെക്കാര്യത്തില്‍ പ്രതീക്ഷയില്ല പിന്നെയാണ് മറ്റെന്നാളത്തെ കാര്യമെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.