എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.
ഒരു ദളിതാനായത് കൊണ്ട് രാംനാഥ് കോവിന്ദിന്റെ പേര് തങ്ങള്‍ പോസിറ്റീവായി കാണുന്നുവെന്നും രാഷ്ട്രീയക്കാരനാല്ലാത്ത ഒരു ദളിത് വിഭാഗക്കാരനെ സ്ഥാനാര്‍ഥി ആക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ദളിത് വിഭാഗക്കാരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും മായാവതി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം 22ന് ചേരുന്നുണ്ടെന്നും സ്ഥാനാര്‍ഥിയെ കുറിച്ച് അപ്പോള്‍ പറയാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പ്രതികരിച്ചു.
രാംനാഥ് കോവിന്ദ് ദളിത് മോര്‍ച്ചയുടെ നേതാവായത് കൊണ്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി പ്രതികരിച്ചു. ഇന്ത്യയില്‍ നിരവധി വലിയ ദളിത് നേതാക്കള്‍ വേറെയുമുണ്ട്- മമത പറയുന്നു.
ആര്എസ്എസുകാരന് എന്ന് സ്ഥാനമാണ് രാനാഥ് കോവിന്ദിനുള്ളതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി പ്രതികരിച്ചു. ദളിത് മോര്‍ച്ച പ്രസിഡന്റായിരുന്ന അദ്ദേഹം സംഘ്പരിവാര്‍ സംഘാടകനായിരുന്നു. തങ്ങള്‍ എന്തായാലും ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
രാംനാഥ് ഗോയങ്കിനെ തങ്ങള്‍ പിന്തുണക്കുന്നുവെന്ന് തെലുങ്കാന രാഷ്ട്ര സമിതി അറിയിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയെ തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചു. അതേസമയം എന്‍.ഡി.എ യുടെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബിഹാര്‍ ഗവര്‍ണറായി അദ്ദേഹം മാതൃകപരമായ സേവനമാണ് അനുഷ്ടിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.