എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ ഡ്രൈവര്‍ പീഡിപ്പിച്ചില്ല; കേസ് അവസാനിപ്പിക്കാന്‍ കോടതി നിര്‍ദേശം

0
86

എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസിനുള്ളില്‍വച്ചു ഡ്രൈവര്‍ പീഡിപ്പിച്ചിട്ടില്ലെന്നും ഡ്രൈവര്‍ നിരപരാധിയാണെന്നും കോടതി. ഇതോടെ കേസ് അവസാനിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.

2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ റഷീദിനെ 77 ദിവസം ജയിലിലടച്ചിരുന്നു. സ്‌കൂള്‍ കഴിഞ്ഞു മടങ്ങുംവഴി കുണ്ടന്നൂരിലെ ഹോട്ടലിനുപിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാന്‍ ഒതുക്കിനിര്‍ത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പോലീസ് കേസ്. കുട്ടികളിലൊരാളുടെ അമ്മ നല്‍കിയ പരാതിയില്‍ വേണ്ടത്ര അന്വേഷണം നടത്താതെ പോലീസ് കേസെടുക്കുകയായിരുന്നു. കോടതി കുട്ടിയെ വിളിച്ചുവരുത്തി വാസ്തവം ചോദിച്ചറിയുകയായിരുന്നു. പീഡനം നടന്നതിനു തെളിവില്ലെന്നു കണ്ടെത്തിയ കോടതി ഡ്രൈവര്‍ മരട് സ്വദേശി റഷീദ് നിരപരാധിയാണെന്നും വിധിച്ചു.