ഐ.എസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശേരി ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വാട്സ് ആപ്പ് സന്ദേശം ലഭിച്ചതോടെയാണ് മരണവിവരം സ്ഥിരീകരിക്കപ്പെട്ടത്. കാസര്‍ഗോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചത്. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഫോട്ടോ ഉള്‍പ്പെട്ട സന്ദേശം ലഭിച്ചത് ഇപ്പോഴാണ്.
സജീറിന്റെ മരണത്തോടെ കേരളത്തില്‍ നിന്നും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത 21 പേരില്‍ നാല് പേര് കൊല്ലപ്പെട്ടതായി പോലീസും എന്‍.ഐ.എയും സ്ഥിരീകരിച്ചു. ഐ.എസിലേക്ക് കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിന്റെ മുഖ്യകണ്ണിയാണ് സജീറെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഐ.എസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവരം.