കൊച്ചി നഗരത്തിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

0
93

കൊച്ചി നഗരത്തിൽ പെൺകുട്ടിക്യെ കഴുത്ത് അറുത്തു കൊല്ലാന്‍ ശ്രമം. കഴുത്തിന് പിന്നിലും തുടയിലും മുറിവുകള്‍ ഉള്ള പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെൺകുട്ടിയെ വെട്ടിവീഴ്ത്തിയത്. രാവിലെ 6.45 ഓടെ ബൈക്കിലെത്തിയ പ്രതി കലൂരിൽ വച്ച് പെൺകുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തിയാണ് വെട്ടുകയും കുത്തുകയും ചെയ്തത്. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയും ഇയാളും മുൻ പരിചയക്കാരാണ്. കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു. പെൺകുട്ടിയും കോതമംഗലം സ്വദേശിനിയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.