കൊച്ചി മെട്രോ 62,320 യാത്രക്കാർ, കളക്ഷൻ 20.42 ലക്ഷം

0
997

മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയപ്പോൾ കൊച്ചി മെട്രോ ആദ്യദിവസംതന്നെ ബമ്പർ ഹിറ്റ്; ടിക്കറ്റ് വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ.രാവിലെ ആറു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള കണക്കാണിത്.ബാർ കോഡുള്ള പേപ്പർ ടിക്കറ്റ് ആണ് ഇന്ന് നൽകിയത്.

തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിൽ തിരക്കു തുടരുകയാണ്. വൈകിട്ടോടെ തിരക്കു കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളിൽ കെഎംആർഎൽ കൊച്ചി വൺ കാർഡ് വിൽപന ആരംഭിച്ചു.പതിറ്റാണ്ടിലേറെ നീണ്ട സ്വപ്നത്തിന്റെ സാഫല്യം. കൊച്ചിയിലെ ജനങ്ങൾ മെട്രോയിൽ യാത്ര തുടങ്ങിയ സുദിനം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും ആദ്യ ശുഭയാത്രക്കായി അതിരാവിലെ തന്നെ ജനങ്ങൾ എത്തി. ആദ്യ യാത്രയിൽ നാട്ടുകാർക്കൊപ്പം കെ. എം. ആർ. എൽ. എംഡി എലിയാസ് ജോർജ്ജും മെട്രോയിൽ കൂടെയുണ്ടായിരുന്നു