ചര്‍ച്ചയ്ക്കായി പുതുവൈപ്പ് സമരക്കാര്‍ തിരുവനന്തപുരത്തേക്കില്ല

0
107


മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കായി പുതുവൈപ്പിനിലെ എല്‍.എന്‍.ജി പ്ലാന്‍റ് വിരുദ്ധ സമരക്കാർ തിരുവനന്തപുരത്തു പോകില്ല.കൊച്ചിയില്‍ ചര്‍ച്ച  നടത്തിയാൽ പങ്കെടുക്കാമെന്നാണ് സമരക്കാരുടെ നിലപാട് .മെട്രോ ഉദ്ഘാടനത്തിന്റെ അന്ന് വൈകിട്ട് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമര സമിതി നേതാക്കൾക്ക് അറിയിപ്പ് കിട്ടിയിരുന്നു .എന്നാൽ അന്ന് കാരണമൊന്നും പറയാതെ ചർച്ച ഒഴിവാക്കുകയായിരുന്നു . മെട്രോ ഉദ്ഘാടന ചടങ്ങിൽ നഷ്ടപരിഹാരം വാങ്ങി , പുനരധിവാസം നേടിയ ശേഷം വ്യവസായം വരുന്നത് തടയാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു .