ചൈനീസ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു: 26 പേര്‍ക്ക് പരിക്ക്

0
70

ചൈനീസ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് 26 പേര്‍ക്ക് പരിക്ക്. പാരീസില്‍ നിന്ന് തെക്കുകിഴക്കന്‍ ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എം.യു 774 വിമാനമാണ് ചുഴിയില്‍പ്പെട്ടത്. യാത്രക്കാരില്‍ പലര്‍ക്കും ഒടിവുകളും ചവുകളുമുണ്ടായിട്ടുണ്ടെന്നും, അതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി വിമാനക്കമ്പനി അറിയിച്ചു എങ്കിലും പരിക്കുകള്‍ സംബന്ധിച്ച് സ്ഥീരീകരണം നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ഈ മാസം ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്നത്.  ‘വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍ പെട്ടു. മൂന്ന് തവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നു.’- ഒരു യാത്രക്കാരനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.