പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെതിരേ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതുവൈപ്പിനിലെ പോലീസ് നടപടി തെറ്റാണ്. ജനങ്ങളെ തല്ലിയൊതുക്കുകയല്ല സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
എല്‍.പി.ജി. പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് താന്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്കിയിരുന്നില്ല. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത്. സമരക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയ ഡി.സി.പി. യതീഷ് ചന്ദ്രക്കെതിരേ വീണ്ടും സി.പി.ഐ. രംഗത്തെത്തി. ഡി.സി.പിയെ സസ്പെന്‍ഡ് ചെയ്യണമെന്നും യതീഷ് ചന്ദ്രയെ മാറ്റിനിര്‍ത്തിയുളള അന്വേഷണമാണ് ലാത്തിച്ചാര്‍ജ് അടക്കമുളള കാര്യങ്ങളില്‍ വേണ്ടതെന്നും സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.