ദേശീയമായി ഇനി വായനാദിനം

0
296

വായനാദിനം ഇനി ദേശീയ തലത്തില്‍ ആചരിക്കും. പി.എന്‍.പണിക്കരുടെ ഓര്‍മയ്ക്കായി കേരളം വായനദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് ഇരുപത്തൊന്നു വര്‍ഷമായി. ഈ വേളയിലാണ് രാജ്യം തന്നെ വായനാദിനത്തെ ഏറ്റെടുത്തത്.

ഇതനുസരിച്ച് ഇനി മുതല്‍ ജൂണ്‍ 19 ദേശീയവായനദിനമായിട്ടായിരിക്കും ആചരിക്കുക. 21 സംസ്ഥാനങ്ങളില്‍ വായനദിനം ആചരിക്കാനാണ് ദേശീയ വായനമിഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം ഇ- സാക്ഷരത സാര്‍വത്രികമാക്കാനും ഡിജിറ്റല്‍ വായന പ്രചരിപ്പിക്കാനും ഡിജിറ്റല്‍ ലൈബ്രറികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സ്ഥാപിക്കാനും മിഷന്‍ പദ്ധതിയിടുന്നു.