നാളെ മുതല്‍ യു.എ.ഇയില്‍ സൗജന്യ വൈഫൈ

0
90

യു.എ.ഇയില്‍ നാളെ മുതല്‍ പത്ത് മടങ്ങ് വേഗത കൂടിയ വൈഫൈ സൗജന്യമായി ലഭിക്കും. യുഇയുടെ 400 ഭാഗങ്ങളിലായാണ് വൈഫൈ ലഭ്യമാകുക. ഏഴു ദിവസത്തേക്കാണ് സേവനം ലഭ്യമാകുക.

ലോക വൈഫൈ ദിവസത്തിന്റെ ഭാഗമായാണ് അധികൃതര്‍ ഇത്തരത്തിലൊരു ഓഫറുമായി എത്തിയിരിക്കുന്നത്. ലോക വൈഫൈ ദിനവും ഈദും ഒരുമിച്ച് വരുന്നതിനാല്‍ ജനങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നതിനാണ് തങ്ങള്‍ ഇത്തരത്തിലൊരു പദ്ധതിയുമായി എത്തുന്നതെന്ന് ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് പാര്‍ട്ട്‌നര്‍ഷിപ്പ് പ്രസിഡന്റ് ജിഹാദ് തയാര പറഞ്ഞു.