ഫ്രഞ്ച് തിരഞ്ഞെടുപ്പ് : മാക്രോണിന്റെ പാര്‍ട്ടിക്ക് മുന്‍‌തൂക്കമെന്ന് സര്‍വേകള്‍

0
88


ഫ്രാൻസിൽ പാർലമെൻറ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി.  പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ ഒൻമാർഷ് പാർട്ടി ഭൂരിപക്ഷം നേടുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളുടെയും റിപ്പോർട്ട്. ഒൻമാർഷ് 80 ശതമാനം വോട്ടുകൾ നേടുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിലും ഒൻമാർഷിനായിരുന്നു മേൽക്കൈ.
പ്രാരംഭഘട്ടത്തിൽ വോട്ടിംഗ്  ശതമാനം വളരെ കുറവായിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷനൽ ഫ്രണ്ടിന്റെ മരീൻ ലീപെന്നും പാർലമെൻറ് സീറ്റിനായി മത്സരിക്കുന്നുണ്ട്. നാഷനൽ ഫ്രൻറിന് വളരെ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് സർവേ റിപ്പോർട്ട്. രാവിലെ എട്ടിനു തുടങ്ങിയ പോളിംഗ് വൈകീട്ട് ആറിന് അവസാനിച്ചു. ചില നഗരങ്ങളിൽ എട്ടുമണിവരെ പോളിംഗ് നീണ്ടു.