ബിഹാറിലെ ലാഖിസാരായി ജില്ലയില്‍ പത്താം ക്ലാസുകാരിയെ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ട്രെയിനില്‍ കയറ്റിയെന്നും കിയുല്‍ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നും പുറത്തേക്കെറിയുകയായിരുന്നെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അര്‍ധരാത്രിയോടെ വീടിനു പുറത്ത് വിസര്‍ജനത്തിനായി പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍വേ ട്രാക്കിനു സമീപത്തായി കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലാഖിസാരായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് പറ്റ്ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നുമെന്നാണ് പോലീസ് പറഞ്ഞത്. പ്രതികളില്‍ രണ്ടുപേരെ താന്‍ അറിയുന്നതാണെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു.