ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ശവസംസ്കാരത്തിനായി കൊണ്ടുപോയ കുഞ്ഞിന് ജീവന്‍വച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവശേഷം കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും അതിനാല്‍ കുഞ്ഞ് മരിച്ചു എന്നുമായിരുന്നു ഡോക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ട്.മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടറും നേഴ്സും കുഞ്ഞിന്റെ ശരീരം മോര്‍ച്ചറിയിലേക്ക് അയക്കുകയും ചെയ്തെന്ന് കുഞ്ഞിന്റെ പിതാവ് രോഹിത്ത് പറഞ്ഞു. എന്നാല്‍ ശരീരവുമായി വീട്ടിലേക്ക് പോകാന്‍ തുടങ്ങവെ രോഹിത്തിന്റെ സഹോദരി പെട്ടെന്ന് കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി അഴിക്കുകയും കുഞ്ഞ് ശ്വസിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ തന്നെ കുട്ടിയെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലിലേക്ക് കൊണ്ടുപോയി.
സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.അതേസമയം ആശുപത്രിയില്‍ സമാന രീതിയില്‍ മൂന്നോളം സംഭവങ്ങളുണ്ടായതായി പോലീസും പറയുന്നു.