രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയെന്ന് തൃണമൂല്‍

0
111

രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസുമായി ജെയ്റ്റ്ലി നടത്തിയ ചര്‍ച്ചയിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കൂടാതെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് ഒരുവട്ടം കൂടി അവസരം നല്‍കുന്നതിനും തങ്ങള്‍ എതിരല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ശിവസേനയുടെ നിര്‍ദേശം ബി.ജെ.പി. തള്ളി. സ്ഥാനാര്‍ഥിയായി പ്രശസ്ത്ര ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനെ പരിഗണിക്കണമെന്ന നിര്‍ദേശവും ബി.ജെ.പി തള്ളി. സ്വാമിനാഥന് പ്രായം കൂടുതലാണെന്നാണ് ബി.ജെ.പി നിലപാട്.