ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് ഇന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. പ്രധാനമന്ത്രി അമിത് ഷായും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പാര്‍ട്ടി ഇന്ന് പ്രഖ്യാപനം നടത്തുമോയെന്ന കാര്യത്തില്‍ നിശ്ചയമില്ല. ഇക്കാര്യം അമിത് ഷായെ ചുമതലപ്പെടുത്താനാണ് സാധ്യത.
പാര്‍ട്ടി നിശ്ചയിച്ച മൂന്നംഗ സമിതി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി മൂന്നംഗ സമിതി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ കമ്മറ്റിയിലെ അംഗങ്ങളായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ ഉന്നതാധികാര സമിതിയിലും അംഗങ്ങളാണ്.