കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 47-ാം പിറന്നാള്‍. ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ”കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ആയുര്ആരോഗ്യത്തോടെയിരിക്കാന് പ്രാര്‍ഥിക്കുന്നുവെന്ന് മോദി ട്വീറ്റിലൂടെ ആശംസിച്ചു.
രാഹുലിന്റെ പിറന്നാള്‍ ‘സങ്കല്പ് ദിവസമായാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷിക്കുന്നത്. നിരവധി ആരാധകരാണ് രാഹുലിന് ആശംസകളുമായി ട്വിറ്ററില്‍ എത്തിയിരിക്കുന്നത്.
അവധി ആഘോഷിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ മുത്തശ്ശിയുടെ വീട്ടിലാണുള്ളത്.