റീട്ടെയില്‍ രംഗത്തെ അമ്പതോളം ഭീമന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക്

0
140

ആഗോള റീട്ടെയില്‍ രംഗത്തെ അമ്പതോളം ഭീമന്മാര്‍ ഇന്ത്യയിലേക്കെത്തുന്നു. ആറ് മാസത്തിനുള്ളില്‍ പുതിയ സ്റ്റോറുകള്‍ തുറക്കാനാണ് ഇവരുടെ പദ്ധതി. ഫ്രാഞ്ചൈസി ഇന്ത്യയാണ് ഇതുമായി സംബന്ധിച്ച വിവരങ്ങള്‍  പുറത്തുവിട്ടത്.

രാജ്യവ്യാപകമായി 3000ത്തോളം സ്റ്റോറുകളാണ് തുറക്കുക. കോറെസ്, മിഗാട്ടോ, എവിസു, വാള്‍സ്ട്രീറ്റ് ഇംഗ്ലീഷ്, പാസ്ത മാനിയ, ലഷ് അഡിക് ഷന്‍, മെല്‍റ്റിങ് പോട്ട്, യോഗര്‍ട്ട് ലാബ്, മോണാലിസ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്ത്യയിലെത്തുന്നത്.

യു.എസ്, സിംഗപൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവയാണ് സ്ഥാപനങ്ങള്‍. 300 മുതല്‍ 500വരെ മില്യണ്‍ ഡോളറാണ് ഇവ നിക്ഷേപിക്കുന്നത്. നഗരമേഖലകളിലെ ജനസംഖ്യാവര്‍ധന, രാജ്യത്തിന്റെ അതിവേഗ വികസനം, വര്‍ധിച്ച ഉപഭോഗം തുടങ്ങിയവയാണ് ആഗോള ഭീമന്മാരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണങ്ങള്‍.