ലണ്ടനിലേത് ഭീകരാക്രമണം; ഒരാള്‍ മരിച്ചു

0
85

ലണ്ടനില്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവം ഭീകരാക്രമണം തന്നെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പ്രാദേശിക സമയം അര്‍ധരാത്രി 12.20ഓടെയായിരുന്നു സംഭവം.

ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമദാെന്റ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവരാണ് ആക്രമണത്തിനിരയായത്. ഇതേ തുടര്‍ന്ന് തെരേസാ മേ അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്.

അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദികളില്‍ ഒരാെള പൊലീസ് പിടികൂടിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.