ലണ്ടനിൽ കാൽനടയാത്രികർക്കിടയിലേക്ക് വാൻ ഇടിച്ചു കയറി; ഭീകരാക്രമണമെന്ന് സംശയം

0
91

വടക്കൻ ലണ്ടനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ഫിൻസ്ബറി പാർക്ക് പള്ളിയിൽ റമദാെൻറ ഭാഗമായി പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. മുസ്ലിംകളെ ലക്ഷ്യം വെച്ച് വന്നതാണ് വാഹനമെന്നും അപകടമല്ലെന്നും ബ്രിട്ടനിലെ മുസ്ലിം കൗൺസിലിൽ മേധാവി ഹാരുൺ ഖാൻ പറഞ്ഞു. എന്നാൽ ഇത്‌ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഭീകരാക്രമണ സാധ്യത പോലീസ് തള്ളിയിട്ടില്ല. അതേസമയം, അപകടത്തിന്റെ ഉത്തരവാദികളിൽ ഒരാളെ പൊലീസ് പിടികൂടി.