ലോക റീട്ടെയില്‍ വമ്പന്‍മാര്‍ ഇന്ത്യയിലേക്ക്

0
132

ഇന്ത്യയുടെ റീട്ടെയില്‍ വിപണി പൂര്‍ണമായി പിടിച്ചെടുക്കാന്‍ ആറ് മാസത്തിനുള്ളില്‍ അമ്പതോളം ആഗോള റീട്ടെയില്‍ ഭീമന്മാര്‍ എത്തും. ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്ന ഇവര്‍, ഫ്രാഞ്ചൈസി ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യവ്യാപകമായി 3000ത്തോളം സ്റ്റോറുകളാണ് തുറക്കുന്നത്. ഇപ്പോള്‍തന്നെ വാള്‍മാര്‍ട്ട്, ബിഗ്ബസാര്‍, റിലയന്‍സ്, മോര്‍ തുടങ്ങിയ റീട്ടെയില്‍ വമ്പന്‍മാര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. കോറെസ്, മിഗാട്ടോ, എവിസു, വാള്‍സ്ട്രീറ്റ് ഇംഗ്ലീഷ്, പാസ്ത മാനിയ, ലഷ് അഡിക് ഷന്‍, മെല്‍റ്റിങ് പോട്ട്, യോഗര്‍ട്ട് ലാബ്, മോണാലിസ തുടങ്ങി ആഗോള വമ്പന്‍മാര്‍കൂടി രംഗത്തെത്തുന്നതോടെ ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ വന്‍ മത്സരമാകും ഉണ്ടാകാന്‍ പോകുന്നത്.