പതിനൊന്ന് പേര്‍ക്ക് പകരം ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ വ്യോമസേന അനുഭവിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് പാക് തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ പടയൊരുക്കത്തിന് വ്യോമസേന തയാറാണെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സമരത്തിനും വ്യോമസേന തയാറാണ്. എന്നാല്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നുള്ള യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രതീക്ഷിക്കാതെ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.