സംഘപരിവാര്‍ സംഘടനാ പ്രതിനിധികള്‍ രജനീകാന്തുമായി ചര്‍ച്ച നടത്തി

0
107

രാഷ്ട്രീയപ്രവേശന ചര്‍ച്ചകള്‍ സജീവമാക്കിക്കൊണ്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ഹിന്ദു മക്കള്‍ കക്ഷി ജനറല്‍ സെക്രട്ടറി രവികുമാറും പാര്‍ട്ടി നേതാവ് അരുണ്‍ സമ്പത്തും പയസ് ഗാര്‍ഡനിലുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചു.

അദ്ദേഹത്തിന്റെ പ്രതികരണം വളരെ അനുകൂലമായിരുന്നെന്നും രാജ്യത്തിനുവേണ്ടിയും തമിഴ്‌നാടിനുവേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായും അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും സമ്പത്ത് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച രജനീകാന്ത് അവര്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ശക്തമായ ചര്‍ച്ച നടക്കുമ്പോഴാണ് സംഘപരിവാര്‍ സംഘടനയുടെ പ്രതിനിധികളുമായി രജനീകാന്ത് ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.