സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ

0
106

കേന്ദ്ര വിജിലൻസ് കമ്മീഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീകരിക്കുന്നതു സംബന്ധിച്ച കരടു നിയമത്തിന് ശുപാർശ ചെയ്യുന്ന ആദ്യ റിപ്പോർട്ട് ഭരണ പരിഷ്‌കാര കമ്മീഷൻ ഉടൻ നൽകും. ഭരണ-സാമൂഹ്യ രംഗങ്ങളിൽ നിന്ന് അഴിമതി പൂർണ്ണമായും തുടച്ചു നീക്കുന്നതിനും എല്ലാ രംഗങ്ങളിലും സുതാര്യത ഉറപ്പു വരുത്തുന്നതിനും സഹായകമായ അധികാരങ്ങ ളോടു കൂടി വിജിലൻസ് കമ്മീഷൻ രൂപീകരിക്കാനാണ് ശുപാർശ ചെയ്യുന്നത്.

അഴിമതിക്കേസുകൾ അന്വേഷിക്കുന്നതിന് സിബിഐ മാതൃകയിൽ സ്വതന്ത്രവും കാര്യക്ഷമമവുമായ ഏജൻസിയെ നിയമാധിഷ്ഠിതമായി രൂപീകരിക്കാനും ശുപാർശയുണ്ട്. ഭരണ പരിഷ്‌കാര കമ്മീഷൻ ഇതിനകം ചേർന്ന അഞ്ചു യോഗങ്ങളിലേയും വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു നടത്തിയ ശിൽപ്പശാലയിലെയും നിർദ്ദേശ ങ്ങളും ശുപാർശകളും പരിശോധിച്ചാണ് സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരണത്തിനുള്ള ശുപാർശ തയ്യാറാക്കിയിട്ടുള്ളത്.

വിദഗ്ധ സമിതി അംഗങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുതലവൻമാരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ശുപാർശകളുടെ അന്തിമ രൂപമാണ് കമ്മീഷന്റെ പ്രഥമ റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുക.