സി.ബി.ഐ. സംഘം ഡല്‍ഹി ആരോഗ്യമന്ത്രിയുടെ വീട്ടില്‍

0
90

അഴിമതി ആരോപണം നേരിടുന്ന ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിന്റെ വീട്ടില്‍ സി.ബി.ഐ. സംഘമെത്തി. കള്ളപ്പണം വെളുപ്പിച്ചതായി സത്യേന്ദ്രയുടെ ഭാര്യയുടെ ആരോപണത്തെക്കുറിച്ച് വ്യക്തതവരുത്തുന്നതിനാണ് സംഘം മന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സത്യേന്ദ്ര നല്‍കിയ സമയത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം എത്തിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അവര്‍ കൂടുതല്‍ വിശദീകരണം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ മന്ത്രിക്കെതിരേ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
ബി.ജെ.പി. സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചത്.