ആദ്യം മരിക്കുകയും പിന്നീട് ജീവിക്കുകയും ചെയ്ത നവജാതശിശു ഒടുവില്‍ യാത്രയായി

0
82

ന്യൂഡല്‍ഹി: ആദ്യം ‘മരിക്കു’കയും പിന്നീട്​ ജീവിതത്തിലേക്ക്​ തിരിച്ചുവരികയും ചെയ്​ത നവജാതശിശു ഒടുവില്‍ വിധിയുടെ മുന്നില്‍ കീഴടങ്ങി. ഡല്‍ഹി സഫ്ദര്‍ജങ്​ ആശുപത്രിയില്‍ പ്രസവിച്ച ബദര്‍പുര്‍ സ്വദേശിനിയുടെ 22 ആഴ്​ച മാത്രം പ്രായമുള്ള കുഞ്ഞാണ്​ മരിച്ചത്​. പ്രസവിച്ചയുടന്‍ മരിച്ചെന്നു​ പറഞ്ഞ്​ നഴ്​സുമാര്‍ കൈമാറിയ നവജാതശിശു പിന്നീട്​ കണ്ണുതുറന്ന സംഭവം കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

തിങ്കളാഴ്​ച പുലര്‍ച്ചെ ജനിച്ച കുഞ്ഞ്​ ശ്വാസമെടുക്കുന്നില്ലെന്ന്​ കണ്ട നഴ്​സുമാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസമിടിപ്പില്ലാതിരുന്ന കുഞ്ഞ്​ മരിച്ചെന്നു​ പറഞ്ഞ്​ തുണിയില്‍ പൊതിഞ്ഞ്​ സീല്‍വെച്ച്‌​ സംസ്​കരിക്കുന്നതിനായി പിതാവി​ന്​ കൈമാറി.മാതാവിന്​ പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അവരെ ആശുപത്രിയിലാക്കി ബന്ധുക്കള്‍ കുഞ്ഞിനെ സംസ്​കരിക്കാന്‍ വീട്ടിലേക്കു കൊണ്ടുപോയി. സംസ്​കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ കുഞ്ഞിനെ കാണണമെന്ന്​ ബന്ധുക്കളായ ചില സ്​ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്​ പൊതി തുറന്നുനോക്കിയപ്പോഴാണ്​ കുഞ്ഞ്​ കാലുകള്‍ ഇളക്കുന്നതായി ശ്രദ്ധയില്‍പെട്ടത്​. തുടര്‍ന്ന്​ ​ കുഞ്ഞിനെ ഉടന്‍ അപ്പോളോ ആശുപത്രിയിലെത്തിച്ചു.
നവജാതശിശ​ുവിന്​ ആരോഗ്യപ്രശ്​നങ്ങളില്ലെന്ന്​ അവിടെയുള്ള ഡോക്​ടര്‍മാര്‍ പറഞ്ഞതോടെ കുഞ്ഞിനെ മാതാവി​​​​െന്‍റ അരികിലേക്ക്​ കൊണ്ടുപോയി. ഇൗ കുഞ്ഞാണ്​ പിന്നീട്​ മരിച്ചത്​. കുഞ്ഞിന്​ 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങള്‍​ പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതര്‍ നേരത്തെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.