ഇരുപത് കോടിയോളം അമേരിക്കക്കാരുടെ വിവരങ്ങൾ ചോർന്നു

0
88

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശേഖരിച്ച ഇരുപത് കോടിയോളം അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ചോർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും അവലോകനത്തിനുമായി ളശേഖരിച്ച വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്.

പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡീപ് റൂട്ട് അനലിറ്റിക്‌സ് എന്ന കമ്പനിയിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ അപ്ഗാർഡാണ് ഇക്കാര്യം കണ്ടെത്തിയത്.

കോടിക്കണക്കിന് ആളുകളുടെ വ്യക്തി വിവരങ്ങൾ പബ്ലിക് ആക്‌സസുള്ള ആമസോൺ സെർവറിലാണ ്‌സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിന് യാതൊരുവിധ സുരക്ഷായോ പാസ്വേർഡോ ഇല്ലെന്നും അപ്ഗാർഡ് വ്യക്തമാക്കി. അമേരിക്കൻ ജനതയുടെ 60 ശതമാനം പേരുടെയും വിവരങ്ങൾ ഇത്തരത്ിൽ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിവരം.