എഫ്-16 പോര്‍വിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും. അമേരിക്കന്‍ വിമാനകമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റ ഗ്രൂപ്പും തമ്മിലാണ് കരാര്‍. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിന്.
പാരീസില്‍ നടക്കുന്ന എയര്‍ ഷോയിലാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ലോക്ഹീഡും തമ്മില്‍ കരാറൊപ്പിട്ടത്. കരാറനുസരിച്ച്, ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള നിര്‍മാണപ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും.
എഫ്-16ന്റെ ബ്ലോക്ക് 70 വിമാനങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും കയറ്റുമതിചെയ്യാനും ഇന്ത്യയ്ക്കാവുമെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറഞ്ഞു. ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റയും തമ്മിലുള്ള ബന്ധവും പ്രതിബദ്ധതയും ഉറപ്പാക്കുന്നതാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കല്‍’ പദ്ധതിക്ക് ഊര്‍ജംപകരുന്നതാണ് ഈ കരാര്‍.