കെ.എം ഷാജഹാനെതിരെ വീണ്ടും അച്ചടക്ക നടപടി. ജോലിക്ക് ഹാജരാകാതിരിക്കല്‍, സര്‍ക്കാരിനെതിരായ പ്രതികരണങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഷാജഹാനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
നടപടിയുടെ ഭാഗമായി ഷാജഹാന് സി-ഡിറ്റ് നോട്ടീസ് നല്കി. ഇപ്പോള്‍ ഷാജഹാന് സസ്പെന്‍ഷനിലാണ്. ജിഷ്ണു വധവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ഷാജഹാനെതിരെ കേസ് നിലവിലുണ്ട്.
ലാവലിന്‍ കേസില്‍ ഇടപെട്ടതിനാണ് തന്നെ ദ്രോഹിക്കുന്നതെന്ന് ഷാജഹാന് ആരോപിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസ്ഥലത്തെത്തിയ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.