കേരള എൻജിനീയറിംഗ് : ആദ്യ 10റാങ്കും ആൺകുട്ടികൾക്ക്

0
75

തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. കോഴിക്കോട് പുതിയറ സ്വദേശി ഷഫീൽ മഹീനാണ് ഒന്നാം റാങ്ക്. ജെഇഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം നേടി കേരളത്തിന്റെ അഭിമാനമായ വിദ്യാർത്ഥിയാണ് ഷഫീൽ മഹീൻ.കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശും, അഭിലാഷ് ഘാറും യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. ആദ്യത്തെ പത്തു റാങ്കുകളും ആൺകുട്ടികൾക്കാണ്. വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് രാവിലെ 10.30ഓടെ ഫലപ്രഖ്യാപനം നടത്തിയത്.ജൂലൈ 10 ന് ആദ്യ അലോട്ട്മെന്റും, ജൂലൈ 30നകം അവസാന അലോട്ട്മെന്റും പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം അലോട്ട്മെന്റ് പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഉഷ ടൈറ്റസ് അറിയിച്ചു.