കോഴിക്കോട് തൊണ്ടയാടില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: 20 പേര്‍ക്ക് പരിക്ക്

0
99

സിഗ്‌നല്‍ മറികടക്കാന്‍ പാഞ്ഞെത്തിയ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഇരുപതു പേര്‍ക്കു പരുക്കേറ്റു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് ജംക്ഷനിലാണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.

രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം എടവണ്ണപാറയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറിയ ബസ് തൊട്ടടുത്ത റോഡിലേക്ക് കടന്ന് മരത്തില്‍ ഇടിച്ചാണ് മറിഞ്ഞത്. ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്.

ഫയര്‍ഫോഴ്‌സും ട്രാഫിക് പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.