ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

0
92

ജനനേന്ദ്രിയം മുറിച്ച കേസിൽ ഗംഗേശാനന്ദ തീർഥപാദയുടെ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം പോക്സോ കോടതിയാണ് ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളിയത്.യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി അംഗീകരിച്ചു. യുവതിയുടെ നിലപാട് അറിയുന്നതിനായി വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാനും യുവതിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.യുവതിയെ ബ്രെയിൻ മാപ്പിങ്ങിന് വിധേയമാക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.  പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിെഎക്ക് കൈമാറണം എന്നും ആവശ്യപ്പെട്ട് യുവതിയും കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതേസമയം, കേസില്‍ ക്രൈംബാഞ്ച് അന്വേഷണത്തിന് ഡിജിപി ടി.പി.സെന്‍കുമാര്‍ ഉത്തരവിട്ടു. ഐജി മനോജ് ഏബ്രഹാമിന്റെ ശുപാര്‍ശയിലാണ് നടപടി.