ജനനേന്ദ്രിയം മുറിച്ച സംഭവം: വീണ്ടും ട്വിസ്റ്റ്‌ , പീഡിപ്പിച്ചത് അയ്യപ്പദാസ് എന്ന് യുവതി

0
65

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ തന്റെ സുഹൃത്തെന്ന് കേസിന്റെ ആദ്യ നാളുകളിൽ വിശേഷിപ്പിച്ച അയ്യപ്പദാസിനെതിരെ പരാതിയുമായി യുവതി.വിവാഹ വാഗ്ദാനം നൽകി അയ്യപ്പദാസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പുതിയ പരാതി. തന്റെ കുടുംബത്തിൽ നിന്നും സ്വാമിയിൽ നിന്നുമായി 14 ലക്ഷം രൂപ അയ്യപ്പദാസ് തട്ടിയെടുത്തുവെന്നും യുവതി പേട്ട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മാതാപിതാക്കളിൽ നിന്ന് ആറ് ലക്ഷവും ഗംഗേശാനന്ദയിൽ നിന്ന് എട്ട് ലക്ഷവും വാങ്ങിയെന്നാണ് ഇംഗ്ലീഷിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗംഗേശാനന്ദക്കെതിരെ ആദ്യം പരാതി നൽകിയ യുവതി ആദ്യമായാണ് കാമുകനെന്ന് പറയപ്പെടുന്ന അയ്യപ്പദാസിനെതിരെ പരാതി നൽകുന്നത്.താൻ വീട്ടു തടങ്കലിൽ അല്ലെന്നും പോലീസിനെ യുവതി അറിയിച്ചു. യുവതി വീട്ടുതടങ്കലിലാണ് എന്ന് ആരോപിച്ച് അയ്യപ്പദാസ് നൽകിയ ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി പോലീസിനോട് അവശ്യപ്പെട്ടിരുന്നു.

ഗംഗേശാനന്ദയുടെ ജാമ്യ ഹർജി ഇന്നാണ് പോക്‌സോ കോടതി തള്ളിയത്. ആരോഗ്യനില വഷളായതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകുന്നത് ഇതിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.എന്നാൽ കേസിൽ യുവതിക്ക് നുണപരിശോധനയും ബ്രെയിൻ മാപ്പിങ്ങും നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനുള്ള അനുമതിയും കോടതി നൽകി. ഈ മാസം 22ന് യുവതി നേരിട്ട് കോടതിയിൽ ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ സമ്മതമുണ്ടെങ്കിലേ നുണ പരിശോധന നടക്കൂ.ഗംഗേശാനന്ദ നിരന്തരം പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയ യുവതി പിന്നീട് ഇത് തിരുത്തിപ്പറഞ്ഞിരുന്നു.