ജി.എസ്.ടി ജൂണ്‍ 30 അര്‍ധരാത്രി പ്രഖ്യാപിക്കും

0
95

ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതി ജൂണ്‍ 30 അര്‍ധരാത്രി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് പ്രഖ്യാപനം നടക്കുക.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരു പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കാളികാളാകുമെന്ന് ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രഖ്യാപനത്തില്‍ പെങ്കടുക്കുന്ന സംസ്ഥാന ധനമന്ത്രിമാരടക്കമുള്ളവര്‍ക്കുള്ള അത്താഴവും അന്ന് പാര്‍ലമെന്റിലായിരിക്കും. അര്‍ധരാത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ജൂലൈ ഒന്നിന് രാജ്യത്ത് ഏകീകൃത നികുതി ഘടന നിലവില്‍വരും.