ടാങ്കര്‍ലോറി മറിഞ്ഞു: റോഡിലൊഴുകിയത് 20,000 ലിറ്റര്‍ പെട്രോള്‍

0
77

ഡല്‍ഹി റിങ്ങ് റോഡില്‍ ടാങ്കര്‍ലോറി മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.

ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പെട്രോള്‍ റോഡില്‍ ഒഴുകിപ്പോകുകയായിരുന്നു. റോഡിന്റെ ഇരുഭാഗത്തുനിന്നുമുള്ള വാഹന ഗതാഗതം പോലീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.