പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസ്. വിജയം ആഘോഷിച്ച 15 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പാകിസ്താന് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ മൊഹാദില് തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ 180 റണ്ണിന് പരാജയപ്പെടുത്തിയ സാഹചര്യത്തിലാണ് ചിലര്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ ഒരാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടി.
കുറ്റകരമായ ഗൂഡാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഷാഹ്പുര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സഞ്ജയ് പതക്ക് പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തുകയും 15 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.