പാകിസ്ഥാനെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കാന്‍ അമേരിക്ക

0
81

പാകിസ്താന്‍ ഭീകരര്‍ക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ചു കൊണ്ട് ആക്രമണം നടത്തുന്നത് വ്യാപകമാക്കാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ ഭരണകൂടം. പാക് സൈന്യവുമായി ബന്ധമുള്ള ഭീകര സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ നീക്കം.

ട്രംപ് ഇക്കാര്യം സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കുന്നത്. കൂടാതെ പാകിസ്താനുള്ള സഹായം വെട്ടികുറക്കാനും സാധ്യതയുണ്ട്.

ദേശിയാ സുരക്ഷാ പ്രശ്നങ്ങളില്‍ പാകിസ്താനും യുഎസും തമ്മിലുള്ള കൂട്ടുക്കെട്ട് നല്ലരീതിയില്‍ മുന്നോട്ട് പോകുമെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. എന്നാല്‍ പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളലില്ലെന്നും കൂടുതല്‍ മികച്ച സഹകരണമുണ്ടാകുമെന്നും ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കുമെന്ന വാര്‍ത്തയോട് വൈറ്റ്ഹൗസും യുഎസിലെ പാകിസ്താന്‍ എംബസിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.