ബഹറിനിലെ സ്ഫോടനം: പോലീസുകാരൻ കൊല്ലപ്പെട്ടു

0
113

മനാമ: കഴിഞ്ഞ ദിവസം രാത്രി ദുറാസിലുണ്ടായ സ്​ഫോടനത്തിൽ ​പൊലീസുകാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു. സംഭവത്തെ തുടർന്ന്​ മേഖല പൊലീസ്​ വളഞ്ഞു. സ്​ഫോടനത്തെ കുറിച്ച്​ അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

പൊലീസുകാർക്കെതിരെ നടന്ന ആക്രമണത്തെ വിവിധ സൊസൈറ്റികൾ ശക്​തമായി അപലപിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്നിൽ ഹാജരാക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു.