മുസ്ലിംവിദ്വേഷം: 17 കാരിയെ കൊലപ്പെടുത്തി

0
72

വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയയില്‍ മുസ്ലിംപള്ളിക്കടുത്ത് 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ച നിലയില്‍. നബ്ര ഹുസൈന്‍ എന്ന കുട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

മുസ്ലിംവിദ്വേഷം മൂലമുള്ള കൊലയാണിതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നോമ്പുതുറ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണംകഴിച്ച് മടങ്ങിയ നബ്രയെ കാണാതായിരുന്നു.

ഹെണ്‍ഡണില്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഡ്രൈവറുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനുശേഷം നബ്രയെ കാണാതായി.

തിരച്ചിലിനിടെ അഞ്ചു കി.മീ. അകലയെുള്ള കുളത്തില്‍നിന്ന് മൃതദേഹം കിട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനായ ഡ്രൈവര്‍ ഡാര്‍വിന്‍ മാര്‍ട്ടിനെസിനെ അറസ്റ്റുചെയ്തു.