മോഹൻലാൽ തനിക്ക് വെല്ലുവിളിയെന്ന് മമ്മൂട്ടി

0
342

മോഹൻലാൽ തനിക്ക് വെല്ലുവിളിയായി വരുമെന്ന് വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി പ്രവചിച്ചിരുന്നതായി ശ്രീനിവാസൻ. വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള തുടങ്ങിയ സിനിമകൾ മുതലുള്ള അടുപ്പമാണ് മമ്മൂട്ടിയുമായിട്ട്. മദ്രാസിലെത്തിയാൽ ശ്രീനിവാസൻ എപ്പോഴും മമ്മൂട്ടിയോടൊപ്പം ഉണ്ടാകുമായിരുന്നു. അന്നൊരിക്കൽ മമ്മൂട്ടി പറഞ്ഞു മോഹൻലാലിനെക്കുറിച്ച്. ലാൽ വില്ലനായും ചെറിയ റോളൊക്കെ ചെയ്തു തുടങ്ങിയ കാലത്തായിരുന്നു മമ്മൂട്ടിയുടെ ഈ പ്രവചനം. അത് വുഡ്ലാന്റ്സ് ഹോട്ടലിൽ വച്ചായിരുന്നു. മലയാളത്തിലെ സിനിമാക്കാരുടെ സ്ഥിരം താവളമായിരുന്നു ഈ ഹോട്ടൽ.

‘ഇനിയൊരു വെല്ലുവിളിയുമായി നായകനായിട്ട് ഒരുത്തൻവരാൻ പോകുന്നുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.’ ആര്? ശ്രീനിവാസൻ ചോദിച്ചു. മോഹൻലാൽ, ഉറപ്പാ… അവൻ വരും. അവനതിനുള്ള കഴിവുണ്ട്. മമ്മൂട്ടി പറഞ്ഞത് ശ്രീനിവാസനോർക്കുന്നു. മമ്മൂട്ടി പിൽക്കാലത്ത് തനിക്ക് പ്രതിയോഗികളായി വരാൻ സാദ്ധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു. അതിന് ശേഷവും ഇന്നും വരുന്ന നടൻമാരെ പറ്റി മമ്മൂട്ടിക്ക് നല്ല ഉൾക്കാഴ്ചയുണ്ട്. അതാണ് അദ്ദേഹത്തെ അതുല്യനാക്കുന്നത്. നടൻമാരെ കുറിച്ച് മാത്രമല്ല. സംവിധായകരെയും നടിമാരെയും സംഗീതസംവിധായകരെയും ക്യാമറാമാൻമാരെ പറ്റിയും നല്ല ധാരണയുണ്ട്.

മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകരെ അവതരിപ്പിച്ച നടനും മമ്മൂട്ടിയാണ്. അതുപോലെ പുതിയ നടൻമാരെയും നടിമാരെയും കണ്ടെത്തുകയും അവസരം നൽകുകയും ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും ഉണ്ണിമുകുന്ദനും അടക്കം എത്രയോ പേർ ഉദാഹരണം. ക്യാമറാമാൻ കെ.യു മോഹനന്റെ മകളെ നായികയാക്കിയതും മമ്മൂട്ടി തന്നെ. തന്റെ സിനിമയിലെ എല്ലാ ടെക്നീഷ്യൻമാരെയും മറ്റ് നടൻമാരെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള താരമാണ് മമ്മൂട്ടി.