രാംനാഥ് കോവിന്ദ് ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു

0
104

രാംനാഥ് കോവിന്ദ് ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് രാജി.

ഇന്ന് സമര്‍പ്പിച്ച രാജിക്കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ കേശരി നാഥ് ത്രിപാദിക്കാണ് താത്ക്കാലിക ചുമതല.

2015 ലാണ് ബിഹാര്‍ ഗവര്‍ണറായി കാണ്‍പുര്‍ സ്വദേശിയായ രാംനാഥ് കോവിന്ദ് സ്ഥാനമേല്‍ക്കുന്നത്.