റാണാ അയ്യൂബിനെതിരെ വീണ്ടും ബിജെപി

0
92

മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ വീണ്ടും ബിജെപി. ബിജെപി പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദയെ പ്രഖ്യാപിച്ചതിനെ വിമര്‍ശച്ചതാണ് ഇത്തവണ ബിജെപി ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയുള്ള റാണാ അയ്യൂബിന്റെ ട്വീറ്റിനെ ചൂണ്ടിക്കാട്ടി, ബിജെപി വക്താവ് നുപൂര്‍ ശര്‍മ പൊലീസില്‍ പരാതി നല്‍കി. അപകീര്‍ത്തികരവും വിലകുറഞ്ഞതും വെറുപ്പുളവാക്കുന്നതുമാണ് റാണാ അയ്യൂബിന്റെ ട്വീറ്റ് എന്നാണ് ബിജെപി ആരോപണം. ‘പ്രതിഭാ പാട്ടിലാണ് എറ്റവും മേശം രാഷ്ട്രപതിയെന്നാണ് നിങ്ങള്‍ വിചാരിച്ചിരുന്നത് എന്ന് പന്തയം വെയ്ക്കാം’ എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്.2016മുതല്‍ തന്നെ റാണാ അയ്യൂബിനോടുള്ള ബിജെപി വിരോധം പരസ്യമാണ്. 2002ലെ ഗുജറാത്ത് കലാപത്തിലെ ബിജെപിയുടെ പങ്ക് വെളിപ്പെടുത്തുന്നത തന്റെ അന്വേഷണ പരമ്പരയിലെ ഭാഗങ്ങള്‍, ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്പ്’ എന്ന പേരില്‍ റാണാ അയ്യൂബ് പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന പുസ്തകത്തിനെതിരെയും ബിജെപി രംഗത്ത് വന്നിരുന്നു