വീണ്ടും ലൈവ് സ്ട്രീം ആത്മഹത്യ , ഇക്കുറി താനെയില്‍

0
78

കാമുകിയുമായി വഴക്കുണ്ടാക്കി 26കാരൻ ലൈവ് സ്ട്രീമിൽ ആത്മഹത്യ ചെയ്തു. താനെയിലെ ഉൽഹസ്‌നഗർ ടൗൺഷിപ്പിലാണ് സംഭവം. മെയ് 21ന് വൈകുന്നരേമാണ് ഹാനി അശ്വനി എന്ന യുവാവ് ആത്മഹത്യ ചെയ്തത്. കടുത്ത പ്രണയനൈരാശ്യമാണ് യുവാവിനെ കടുംകൈ ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആറു വർഷം മുമ്പ് കോളെജ് കാലത്ത് ആംരഭിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടേത്. ഈയടുത്ത് പരസ്പരം പിരിഞ്ഞ രണ്ടു പേരും മറ്റു വിവാഹങ്ങൾക്ക് തയ്യാറാവുകയും ചെയ്തിരുന്നു. പിന്നീടാണ് യുവാവിന് വീണ്ടും മനം മാറ്റമുണ്ടായത്.മെയ് 21ന് രണ്ടു പേരും പരസ്പരം കാണാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും വീണ്ടും വഴക്കുണ്ടാക്കിയാണ് പിരിഞ്ഞത്. വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി യുവാവ് കാമുകിക്ക് വിഡിയോ കാൾ ചെയ്യുകയും താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് മരണം കാമുകിക്ക് ലൈവായി കാണിച്ചാണ് ആത്മഹത്യ ചെയ്തത്. യുവാവിൻറെ അഛൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നീടാണ് അശ്വനിന്‍റെ കുടുംബം ലൈവ് വിഡിയോ കാണുന്നത്. തുടർന്ന് യുവാവിൻറെ കുടുംബം പെൺകുട്ടിക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാമുകിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.