ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കാതെ റൂണ മടങ്ങി

0
81

അഗർത്തല: വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി. തലച്ചേറിൽ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന അപൂർ രോഗമായിരുന്നു റൂണക്ക്. 94 സെന്റീമീറ്ററോളം വലിപ്പമുണ്ടായിരുന്നു കുട്ടിയുടെ തലക്ക്. 2013 മുതൽ എട്ട് ശസ്ത്രക്രീയക്ക് വിധേയമായിരുന്നു റൂണ. ആറുമാസത്തിനുള്ളിൽ ഒമ്പാതമത്തെ ശസ്ത്രക്രീയ നടക്കാനിരിക്കെയാണ് മരണം.റൂണ സാധാരണകുട്ടിയെ പോലെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നു ഡോക്ടർ ഉറപ്പു നൽകിയിരുന്നു.കഴിഞ്ഞമാസവും പരിശോധ സമയത്ത് റൂണയുടെ കാര്യത്തിൽ ഡോക്ടർമാർ പ്രതീക്ഷ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം കുട്ടിക്ക ചെറിയ തോതിൽ ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു- അമ്മ ഫാത്തിമ ഖത്തു പറഞ്ഞു .തുടക്കത്തില്‍ റൂണയുടെ സ്ഥിതി വളരെ മോശമായിരന്നു. എന്നാല്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് ശേഷം അവളുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായി. ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ കുട്ടിക്ക് മാറ്റമുണ്ടായിരുന്നു. തലയുടെ ഭാരം കുറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.