സിഐഎസ്എഫ് തങ്ങളുടെ വനിതാ കോണ്‍സ്റ്റബിളിനെ പുരുഷനായി അംഗീകരിച്ചു. ഇന്ത്യയിലെ നിയമം ഒരെ ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് അനുമതി നല്കാത്തതുമൂലം യുവതി ശസ്ത്രക്രിയയിലൂടെ യുവാവായി മാറുകയായിരുന്നു. ആറ് വര്‍ഷം മുന്‍പ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഇവര്‍ പൂര്‍ണമായും പുരുഷ ശരീരത്തിലേക്ക് മാറി. മീശ, ദൃഢമായ മാംസപേശികള്‍, പുരുഷ ശബ്ദം എന്നിങ്ങനെ പുരുഷന്റെ പ്രകടമായ ലക്ഷണങ്ങളോടെയാണ് ഇവള് പുരുഷനായി മാറിയത്.
ഫെബ്രുവരിയില്‍ സിഐഎസ്എഫിലെ മൂന്ന് മെഡിക്കല്‍ ബോര്‍ഡുകളും, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളെ പുരുഷനായി അംഗീകരിച്ചു. പക്ഷേ സിഐഎസ് എഫ് ഇയാളുടെ സ്വകാര്യതയെ പരിഗണിച്ച് പേരോ മറ്റു വിവരങ്ങളൊ പുറത്ത് വിട്ടിട്ടില്ല. മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് ഇവര്‍ പുരുഷനായി മാറിയത്.
ബിഹാര്‍ സ്വദേശിയായ ഇവര്‍ 2008 ലാണ് വനിതാ ഉദ്യോഗസ്ഥയായി സേനയില്‍ ചേരുന്നത്. ചികിത്സയുടെ ഭാഗമായി ദിവസേന ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും, പലവിധ വ്യായാമമുറകളും ഇവള്‍ക്ക് ചെയ്യേണ്ടി വന്നു. ഡല്‍ഹി മെട്രോയില്‍ ജോലി ലഭിച്ച സമയത്ത് സ്ത്രീകളുടെ ദേഹപരിശോധനയ്ക്കുള്ള ജോലിയായിരുന്നു ഇവര്‍ക്ക്.
എന്നാല്‍ ഈ ജോലി ചെയ്യാന്‍ തനിക്ക് സാധിക്കില്ല എന്ന് മനസിലായ സാഹചര്യത്തിലാണ് ശസ്ത്രക്രിയ നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവായത്. ശേഷം 2012 ല്‍ തന്നെ പുരുഷനായി അംഗീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്കി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത വിജയത്തിനു ശേഷം വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇയാള്‍.